മലപ്പുറത്ത് നിന്ന് വിനോദയാത്ര പോയ 160 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

വിനോദയാത്ര കഴിഞ്ഞ മടങ്ങുന്നതിനിടെ മംഗലാപുരത്തെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. കാസര്‍ഗോഡ് എത്തിയതോടെ കടുത്ത വയറിളക്കവും ചര്‍ദ്ദിയും അനുഭവപ്പെട്ടു.

Update: 2018-12-04 09:10 GMT

കാസര്‍ഗോഡ്: മലപ്പുറത്ത് നിന്നും വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മംഗലാപുരത്ത് വച്ച് ഭക്ഷ്യവിഷബാധയേറ്റു. മലപ്പുറം വള്ളിക്കുന്ന സിബിഎച്ച്എസ്എസ് സ്‌കൂളിലെ 160 വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. മൂന്ന് ബസ്സുകളിലായാണ് സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോയത്. വിനോദയാത്ര കഴിഞ്ഞ മടങ്ങുന്നതിനിടെ മംഗലാപുരത്തെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. കാസര്‍ഗോഡ് എത്തിയതോടെ കടുത്ത വയറിളക്കവും ചര്‍ദ്ദിയും അനുഭവപ്പെട്ടു. തുടര്‍ന്ന് കാസര്‍ഗോഡ് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.


Tags:    

Similar News