വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ആള്‍ അറസ്റ്റില്‍

വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും കോടി കണക്കിന് രൂപ വാങ്ങി ജോലി നല്‍കാതെ മുങ്ങുന്നതായിരുന്നു ഇയാളുടെ പതിവെന്ന് പോലിസ് പറഞ്ഞു.കേരളത്തിലെ വിവിധ ജില്ലകളില്‍ ജോഷി തോമസിനെതിരെ കേസുകളുണ്ട്

Update: 2019-12-29 15:03 GMT

കൊച്ചി: വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കാസര്‍കോട് കരിപേടകം സ്വദേശി ജോഷി തോമസിനെയാണ് എറണാകുളം ടൗണ്‍ സൗത്ത് പോലിസ് അറസ്റ്റു ചെയ്തത്. വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും കോടി കണക്കിന് രൂപ വാങ്ങി ജോലി നല്‍കാതെ മുങ്ങുന്നതായിരുന്നു ഇയാളുടെ പതിവെന്ന് പോലിസ് പറഞ്ഞു.കേരളത്തിലെ വിവിധ ജില്ലകളില്‍ ജോഷി തോമസിനെതിരെ കേസുകളുണ്ട്.

എറണാകുളം സൗത്ത് പോലിസിലെ നിലവിലെ കേസുമായി ബന്ധപ്പെട്ട് ഫോറിനോഴ്‌സ് റീജ്യണല്‍ രജിസ്‌ട്രേഷന്‍ ഓഫിസില്‍ നേരത്തെ റിപോര്‍ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഇയാള്‍ കഴിഞ്ഞ ദിവസം ഇയാള്‍ മുംബൈ എയര്‍പോര്‍ടില്‍ എത്തിയ സമയത്ത്് എയര്‍പോര്‍ട് അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പോലിസ് എത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. എസ്‌ഐമാരായ എ വിനോജ്, സി കെ അനില്‍കുമാര്‍, എഎസ്‌ഐ ജോസ് അഗസ്റ്റിന്‍, സിപിഒ ലാലന്‍ വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

Tags:    

Similar News