മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത ആള്‍ പിടിയില്‍
കോട്ടയം കാവുകണ്ടം സ്വദേശി ലിജു (53) വിനെയാണ് ആലുവ എസ്എച്ച്ഒ എല്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് അറസ്റ്റ് ചെയ്തത്
കൊച്ചി: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത ആള്‍ പിടിയില്‍. കോട്ടയം കാവുകണ്ടം സ്വദേശി ലിജു (53) വിനെയാണ് ആലുവ എസ്എച്ച്ഒ എല്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് അറസ്റ്റ് ചെയ്തത്.
ആലുവ ബൈപ്പാസിന് സമീപമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പല പ്രാവശ്യമായി നൂറ് പവനോളം മുക്ക് പണ്ടം പണയം വച്ച് ഇരുപത്തിയെട്ട് ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തതെന്ന് പോലിസ് പറഞ്ഞു.
ഇടപ്പള്ളിയില്‍ നിര്‍മ്മാണത്തൊഴിലാളിയാണ് ഇയാള്‍. ജൂണ്‍ 26 മുതലാണ് പല പ്രാവശ്യമായി തട്ടിപ്പു നടത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.