പാപനാശത്ത് വിദേശവനിത കുഴഞ്ഞുവീണ് മരിച്ചു
പാപനാശത്തെ ഒരു റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചുവന്നത്.
തിരുവനന്തപുരം: വർക്കല പാപനാശത്ത് വിദേശവനിത ഫ്രാന്‍സ് സ്വദേശിനി ക്യാച്ചി ഫ്ളോറസ്(58) കുഴഞ്ഞുവീണ് മരിച്ചു. വൈകുന്നേരം ഹെലിപ്പാടിന് സമീപമുള്ള റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കവേയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. റെസ്റ്റോറന്റിലുണ്ടായിരുന്നവരും മറ്റും ചേര്‍ന്ന് വര്‍ക്കല താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാപനാശത്തെ ഒരു റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചുവന്നത്.