കേരള സന്ദര്‍ശനത്തിനെത്തിയ വിദേശവനിതയെ കാണാനില്ലെന്ന് പരാതി
ജര്‍മന്‍ സ്വദേശി ലിസ വെയ്‌സിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജര്‍മന്‍ കോണ്‍സുലേറ്റാണ് ഡിജിപിക്ക് പരാതി നല്‍കിയത്.
തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനെത്തിയ വിദേശവനിതയെ കാണാനില്ലെന്ന് പരാതി. ജര്‍മന്‍ സ്വദേശി ലിസ വെയ്‌സിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജര്‍മന്‍ കോണ്‍സുലേറ്റാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ഡിജിപിയുടെ നിര്‍ദേശപ്രകാരം വലിയതുറ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മാര്‍ച്ച് 7ന് വിദേശവനിത തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയിരുന്നതായി പോലിസ് അന്വേഷണത്തില്‍ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന യുഎസ് പൗരന്‍ മുഹമ്മദലി നാട്ടിലേക്ക് മടങ്ങിപ്പോയതായും പോലിസ് പറഞ്ഞു. അമൃതപുരിയില്‍ പോവാനുള്ള വിലാസമാണ് ഇവര്‍ നല്‍കിയിരുന്നത്. യുവതിയുടെ അമ്മ കോണ്‍സുലേറ്റിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ജര്‍മന്‍ കോണ്‍സുലേറ്റ് ഡിജിപിക്ക് കത്തയച്ചത്.