മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ പി നാരായണന്‍ അന്തരിച്ചു

ആരോഗ്യപരമായ കാരണങ്ങളാല്‍ ഏറെ നാളയായി ചികില്‍സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു മരണം.

Update: 2020-08-06 03:19 GMT
മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ പി നാരായണന്‍ അന്തരിച്ചു

കോട്ടയം: മുന്‍ എംഎല്‍എയും സിപിഐ നേതാവുമായിരുന്ന പി നാരായണന്‍ (68) അന്തരിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ ഏറെ നാളയായി ചികില്‍സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു മരണം. 1998 ലെ ഉപതിരഞ്ഞെടുപ്പിലാണ് നാരായണന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

1998 മുതല്‍ രണ്ടുതവണ വൈക്കം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം, വൈക്കം നഗരസഭ വൈസ് ചെയര്‍മാന്‍, സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകീട്ട് 5ന് വൈക്കം നഗരസഭ ശ്മശാനത്തില്‍ നടക്കും. 

Tags:    

Similar News