മസാജ് മെഷീനുള്ളിലാക്കി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
നടപടികൾ ശക്തമാക്കിയിട്ടും തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണക്കടത്ത് നിരന്തരം തുടരുകയാണ്. കഴിഞ്ഞയാഴ്ച മൂന്ന് കിലോ സ്വർണം ഡി.ആർ.ഐ പിടികൂടിയിരുന്നു. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ സ്വർണക്കടത്തിന് ഒത്താശ ചെയ്യുന്നതായി നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ലഗേജിനൊപ്പം കടത്താൻ ശ്രമിച്ച 30 ലക്ഷം വിലമതിക്കുന്ന ഒരു കിലോയിലേറെ സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടി. ഒരാളെ കസ്റ്റഡിയിലെടുത്തു.
ഇന്നു രാവിലെ ദുബായിൽ നിന്നും തിരുവനന്തപുരത്തെത്തിയ ഇ.കെ 520 എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനാണ് സ്വർണം കടത്തിയത്. കാൽ മസാജ് ചെയ്യുന്ന മെഷീനുള്ളിലെ യന്ത്രത്തിൽ മെർക്കുറി മിക്സ് ചെയ്ത് സ്വർണം ഒളിപ്പിച്ച് കടത്തുകയായിരുന്നു. പരിശോനയ്ക്കിടെ 2.5 കിലോയുള്ള മസാജ് മെഷീന്റെ തൂക്കത്തിൽ അസ്വാഭാവിക തോന്നിയതിനെ തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.