കരിപ്പൂര്‍ വിമാനത്താവളത്തില്‍ 18 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
ദ്രവരൂപത്തില്‍ ശരീരത്തിലൊളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍സ്വര്‍ണവേട്ട. 18 ലക്ഷം രൂപ വിലയുള്ള 440 ഗ്രാം സ്വര്‍ണം യാത്രക്കാരനില്‍നിന്ന് പിടിച്ചെടുത്തു. ചാര്‍ട്ടേഡ് വിമാനത്തില്‍ ഷാര്‍ജയില്‍നിന്നെത്തിയ പേരാമ്പ്ര സ്വദേശി സാജിദയാണ് പിടിയിലായത്. ദ്രവരൂപത്തില്‍ ശരീരത്തിലൊളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.