സ്വര്‍ണക്കടത്ത് കേസില്‍ പുനരന്വേഷണം വേണം,ശിവശങ്കറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണം: ചെന്നിത്തല
ബാഗേജ് വിട്ടു കിട്ടാന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇടപെട്ട വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം
തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേഷ് ചെന്നിത്തല.സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ എല്ലാം ശരിയെന്ന് തെളിഞ്ഞു,സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ തങ്ങളുടെ ആരോപണങ്ങളെ ശരിവെച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് സ്വര്‍ണക്കടത്തില്‍ ഇടപെട്ടുവെന്നും ചെന്നിത്തല ആരോപിച്ചു.
അന്നത്തെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ട്. ശിവശങ്കറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണം. അനുവാദം വാങ്ങിയാണോ ശിവശങ്കര്‍ പുസ്തകം എഴുതിയതെന്നും ചെന്നിത്തല ചോദിച്ചു.ബാഗേജ് വിട്ടു കിട്ടാന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇടപെട്ട വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം.മുഖ്യമന്ത്രിയെയും ശിവശങ്കറെയും വെള്ള പൂശാനാണ് അന്ന് ശ്രമം നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.