കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ എം ബിജു, സെറീന ഷാജി എന്നിവരടക്കമുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയാണ് വിധി പറയുക.
കേസിലെ പ്രതിയും വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മാനേജരുമായിരുന്ന പ്രകാശ് തമ്പിക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ കഴിഞ്ഞ ദിവസം കസ്റ്റംസിനെതിരേ ഹൈക്കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. നിരവധി തവണ പ്രതികള്‍ സ്വര്‍ണ്ണം കടത്തിയിട്ടും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു തടയാനാവാഞ്ഞത് നിരാശയുളവാക്കുന്നതാണെന്നായിരുന്നു ഹൈക്കോടതി വിമര്‍ശനം.
മെയ് 13നാണ് 25 കിലോഗ്രാം സ്വര്‍ണവുമായി പ്രതികളില്‍ ചിലര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായത്.