സ്വര്‍ണക്കടത്ത്: എന്‍ഐഎ അന്വേഷണം സ്വാഗതാര്‍ഹം- മുല്ലപ്പള്ളി
എന്‍ഐഎ അന്വേഷണത്തിന് പുറമേ സിബിഐ, റോ എന്നീ അന്വേഷണങ്ങള്‍ക്കൂടി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും തയ്യാറാവണം.
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതേ ആവശ്യമുന്നയിച്ച് താന്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്‍ഐഎ അന്വേഷണത്തില്‍ മാത്രം ഇത് ചുരുക്കുന്നതില്‍ ഞാന്‍ പൂര്‍ണസംതൃപ്തനല്ല. ഈ സ്വര്‍ണക്കടത്തിന് പിന്നിലെ അഴിമതി പുറത്തുകൊണ്ടുവരാന്‍ സിബിഐയും അന്താരാഷ്ട്രമാനമുള്ളതിനാല്‍ റോയും അന്വേഷിക്കുന്നതാണ് കൂറേക്കൂടി ഉചിതം.
എന്‍ഐഎ അന്വേഷണത്തിന് പുറമേ സിബിഐ, റോ എന്നീ അന്വേഷണങ്ങള്‍ക്കൂടി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും തയ്യാറാവണം. സ്വര്‍ണക്കടത്തിന് പിന്നില്‍ വലിയ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ റാക്കറ്റുമായി കസ്റ്റംസിലെ ഉള്‍പ്പെടെ ചില ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ട്. രാജ്യത്തിന്റെ സുരക്ഷയേയും യുഎഇയുമായുള്ള സുഹൃദ്ബന്ധത്തേയും ബാധിക്കുന്ന വിഷയമാണ്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്ന സമാന്തര സമ്പദ്‌വ്യവസ്ഥ കള്ളക്കടത്ത് സംഘത്തിന്റെ തണലില്‍ വളരാന്‍ അനുവദിച്ചുകൂടായെന്നും മുല്ലപ്പള്ളി പറഞ്ഞു.