സ്വര്‍ണക്കടത്ത്: ശിവശങ്കറിന്റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച്
ശിവശങ്കറിനെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം പൂജപ്പുരയിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്.
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി. ശിവശങ്കറിനെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം പൂജപ്പുരയിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് പ്രവര്‍ത്തകന്‍ ശിവശങ്കറിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതിക്കൂട്ടിലായ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. എസ്ഡിപിഐ കരമന സിറ്റി പ്രസിഡന്റ് അസീസ്, സെക്രട്ടറി സുല്‍ഫി സലിം പൂജപ്പുര, നവാസ് കരമന, സെയ്യദ് കരമന, ബഷീര്‍ മൗലവി, സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.