വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിനു സര്‍ക്കാരിന്റെ മൂന്നരക്കോടി സഹായം
കണിച്ചുകുളങ്ങര: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുള്ള കണിച്ചുകുളങ്ങര ദേവിക്ഷേത്രത്തിനു സര്‍ക്കാര്‍ വക മൂന്നരക്കോടിയുടെ സഹായ വാഗ്ദാനം. ക്ഷേത്രത്തിനു കെട്ടിടവും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുതകുന്ന വിവിധ പദ്ധതികള്‍ക്കുമാണു സര്‍ക്കാര്‍ ധനസഹായം നല്‍കുക. ഇവയുടെ ഉദ്ഘാടനത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയേക്കുമെന്നും ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പങ്കെടുക്കുമെന്നും വാര്‍ത്തയുണ്ട്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിമര്‍ശനം നേരിട്ട സമയത്തു വനിതാമതിലിന്റെ സംഘടാകനായും മറ്റും സര്‍ക്കാരിനെ പിന്തുണച്ചു വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. ഇതിനുള്ള പാരിതോഷികമാണു ഇപ്പോഴത്തെ സഹായ വാഗ്ദാനമെന്നു വിമര്‍ശനമുയരുന്നുണ്ട്.