ബാബരി വിധിയുടെ ഞെട്ടല്‍ മാറുംമുമ്പാണ് ഗ്യാന്‍വാപി വിധി വന്നത്: കേരള നദ് വത്തുല്‍ മുജാഹിദീന്‍
കോഴിക്കോട്: ഗ്യാന്‍ വാപി മസ്ജിദിന് താഴെ പൂജയ്ക്കായി തുറന്ന് കൊടുക്കണമെന്ന വാരാണസി കോടതി വിധി ഞെട്ടലുണ്ടാക്കുന്നതാണെന്ന് കേരള നദ് വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി. ബാബരി വിധിയുടെ ഞെട്ടലില്‍ നിന്നു രാജ്യത്തെ മുസ് ലിം ന്യുനപക്ഷവും മതനിരപേക്ഷപക്ഷവും കരകയറുന്നതിനു മുമ്പ് തന്നെ ഗ്യാന്‍വാപി വിധി വന്നത് അങ്ങേയറ്റം പ്രയാസമുണ്ടാക്കുന്നതാണ്. രാജ്യത്ത് സംഘപരിവാര്‍ നോട്ടമിട്ട മുസ് ലിം പള്ളികളില്‍ ഓരോന്നായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് കോടതി കയറ്റി അനുകൂല വിധി സമ്പാദിക്കുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ല. ഗ്യാന്‍ വാപി വിധി മതേതര മനസ്സുകള്‍ക്ക് ആഴത്തിലുള്ള മുറിവ് ഏല്‍പ്പിക്കുന്നതാണ്. നിയമ പോരാട്ടത്തിലൂടെ ഗ്യാന്‍ വാപി മസ്ജിദ് പൂര്‍ണമായി വീണ്ടെടുക്കാന്‍ മത നിരപേക്ഷ കക്ഷികള്‍ ഒന്നിച്ചുനില്‍ക്കണമെന്നും കെഎന്‍എം ആവശ്യപ്പെട്ടു.