ഹജ്ജ് 2022:തീര്‍ഥാടകര്‍ക്കായി യാത്രയയപ്പ് സംഗമം

നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ നടന്നു. മന്ത്രി പി. രാജീവ് സംഗമം ഉദ്ഘാടനം ചെയ്തു.

Update: 2022-06-04 13:38 GMT

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് പുറപ്പെടുന്ന തീര്‍ഥാടകര്‍ക്കുള്ള യാത്രയയപ്പ് സംഗമം നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ നടന്നു. മന്ത്രി പി. രാജീവ് സംഗമം ഉദ്ഘാടനം ചെയ്തു. മാനവീക ഐക്യത്തിന്റെ വിശുദ്ധ സന്ദേശമോതുന്ന ഹജ്ജ് തീര്‍ഥാടനത്തിനു പുറപ്പെടുന്നവര്‍ക്ക് എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെയെന്നും, വിജയങ്ങള്‍ക്കുള്ള ഹേതുവായി ഈ യാത്രമാറട്ടെ എന്നും അദ്ദേഹം പറഞ്ഞു. സംഗമത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുള്ളക്കുട്ടി പ്രസംഗിച്ചു.

സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാര്‍ത്ഥനയും നടത്തി. ലോക സമാധാനത്തിനായി എല്ലാ തീര്‍ത്ഥാടകരും പ്രത്യേകം പ്രാര്‍ത്ഥന നടത്തണമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ചടങ്ങില്‍ ലക്ഷദ്വീപ് എം പി പി പി മുഹമ്മദ് ഫൈസല്‍, ഹജ്ജ് കമ്മിറ്റി അംഗം പി ടി എ റഹീം എം എല്‍ എ, അന്‍വര്‍ സാദത്ത് എം എല്‍ എ, , കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ മഫൂജ കാത്തൂന്‍, എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഐ എ എസ്, വി. കെ ഇബ്‌റാഹീം കുഞ്ഞ്, അഡ്വ. വി സലീം, ഹജ്ജ് കമ്മിറ്റി അംഗം കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഡോ. ഹുസൈന്‍ മടവൂര്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ എം ഷബീര്‍, സീനിയര്‍ ഓപ്പറേഷന്‍ മാനേജര്‍ ദിനേശ് കുമാര്‍, വി എച്ച് അലി ദാരിമി സംസാരിച്ചു.

ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖാസിം കോയ, ഡോ. പി എ സൈദ് മുഹമ്മദ്, സഫര്‍ എ കയാല്‍, പി ടി അക്ബര്‍, മുഹമ്മദ് റാഫി. പി പി, വഖഫ് ബോര്‍ഡ് മെമ്പര്‍ റസിയ ഇബ്‌റാഹീം, പോണ്ടിച്ചേരി ഹജ്ജ് കമ്മിറ്റി സെക്രട്ടറി ഹാജി ടി കെ വസീം എന്നിവരും അഡ്വ. ബാബു സേട്ട്, അസി. സെക്രട്ടറി എന്‍ മുഹമ്മദലി, ഹജ്ജ് സെല്‍ ഓഫീസര്‍ എസ് നജീബ്, സ്‌പെഷല്‍ ഓഫീസര്‍ യു അബ്ദുല്‍ കരീം സംബന്ധിച്ചു. ഹജ്ജ് കമ്മിറ്റി മെമ്പറും, ക്യാംപ് ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ജനറല്‍ കണ്‍വീനറുമായി അഡ്വ. മൊയ്തീന്‍ കുട്ടി സ്വാഗതവും അസി. ജനറല്‍ കണ്‍വീനര്‍ എം എസ് അനസ് ഹാജി നന്ദിയും പറഞ്ഞു.

Tags:    

Similar News