സംസ്ഥാന ഹജ്ജ് ക്യാംപ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ജൂലൈ ഏഴിന് രാവിലെ ആറിന് ആദ്യ വിമാനം കരിപ്പൂരില്‍നിന്ന് പുറപ്പെടും. മന്ത്രി കെ ടി ജലീല്‍ ഫ്ളാഗ് ഓഫ് ചെയ്യും. സൗദി എയര്‍ലൈന്‍സിന്റെ ആദ്യ വിമാനത്തില്‍ 300 പേര്‍ തീര്‍ത്ഥാടനത്തിന് പുറപ്പെടും.

Update: 2019-06-08 09:06 GMT

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് ക്യാംപ് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ജൂലൈ ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ് ഘാടനം ചെയ്യും. വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ ഹജ്ജ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ഡോ.കെ ടി ജലീല്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ പങ്കെടുക്കും.

ജൂലൈ ഏഴിന് രാവിലെ ആറിന് ആദ്യ വിമാനം കരിപ്പൂരില്‍നിന്ന് പുറപ്പെടും. മന്ത്രി കെ ടി ജലീല്‍ ഫ്ളാഗ് ഓഫ് ചെയ്യും. സൗദി എയര്‍ലൈന്‍സിന്റെ ആദ്യ വിമാനത്തില്‍ 300 പേര്‍ തീര്‍ത്ഥാടനത്തിന് പുറപ്പെടും. കേരളത്തില്‍നിന്ന് 13,250 പേരാണ് സര്‍ക്കാര്‍ ക്വോട്ടയില്‍ ഹജ്ജിന് പോകുന്നത്. ഇതില്‍ 10,800 പേരുടെയും യാത്ര കരിപ്പൂര്‍ വഴിയും ബാക്കിയുള്ളവര്‍ കൊച്ചി വിമാനത്താവളം വഴിയുമാണ് പുറപ്പെടുന്നത്. 343 പേര്‍ ലക്ഷദ്വീപില്‍ നിന്നുണ്ട്. ഇവരും കൊച്ചി എയര്‍പോര്‍ട്ട് വഴിയാണ് പോകുന്നത്.

സൗദി എയര്‍ലൈന്‍സിലാണ് മുഴുവന്‍ യാത്രക്കാരെയും കൊണ്ടുപോകുന്നത്. 35 വിമാനങ്ങളിലായി ജൂലൈ 20 വരെയാണ് വിമാന സര്‍വീസ് ഉണ്ടാവുക. ഒരു ദിവസം രണ്ടും മൂന്നും തവണകളിലായി കരിപ്പൂരില്‍നിന്ന് ഹജ്ജ് യാത്രികര്‍ക്കായി വിമാന സര്‍വ്വീസ് ഉണ്ടാകും.

Tags:    

Similar News