സംസ്ഥാന ഹജ്ജ് ക്യാംപ് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ജൂലൈ 6ന് തുടങ്ങും

13250 പേരാണ് സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജ് കര്‍മത്തിനായി കേരളത്തില്‍ നിന്ന് പോവുന്നത്

Update: 2019-06-10 06:08 GMT

പെരിന്തല്‍മണ്ണ: സംസ്ഥാന ഹജ്ജ് ക്യാംപ് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ജൂലൈ 6ന് തുടങ്ങും. 13250 പേരാണ് സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജ് കര്‍മത്തിനായി കേരളത്തില്‍ നിന്ന് പോവുന്നത്. ഇതില്‍ 10800 പേരും കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴിയാണ് പോവുന്നത്. ബാക്കിയുള്ളവര്‍ കൊച്ചി എയര്‍പോര്‍ട്ട് വഴിയാണ് യാത്ര പുറപ്പെടുക.

    ഹജ്ജിനെത്തുന്ന മുഴുവന്‍ പേരുടെയും ബാഗേജുകള്‍ ഇറക്കുന്നതിനും സെക്യൂരിറ്റി നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് സമീപം പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തും. ക്യാംപിലെത്തുന്നവരുടെ ബാഗേജുകള്‍ ഹജ്ജ് ഹൗസില്‍ ഇറക്കുകയും പിന്നീട് മാറ്റി വാഹനങ്ങളില്‍ കയറ്റുകയും ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് നടപടി. ഒരാള്‍ക്ക് പരമാവധി 54 കിലോ ഭാരമാണ് കൊണ്ടുപോവാന്‍ അനുമതിയുണ്ടാവുക. നടപടിക്ക് യോഗത്തില്‍ പങ്കെടുത്ത എയര്‍പോര്‍ട്ട് ഡയറക്ടര്‍ അനുമതി നല്‍കി.


Tags:    

Similar News