രണ്ടര ലക്ഷത്തിന്റെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി എട്ട് ഇതര സംസ്ഥാനക്കാര്‍ കൊച്ചിയില്‍ പിടിയില്‍
4000 പായ്ക്കറ്റ് ഹാന്‍സ്, 3.5 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുമായിട്ടാണ് ഇവരെ ഷാഡോ പോലിസ് അറസ്റ്റ് ചെയ്തത്.സിറ്റി പോലിസിന്റെ ഓപറേഷന്‍ കിംങ് കോബ്രയിലാണ് ഇവര്‍ കുടുങ്ങിയത്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റിരുന്നതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു
കൊച്ചി: രണ്ടര ലക്ഷത്തിന്റെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി എട്ട് ഇതര സംസ്ഥാനക്കാര്‍ പോലിസ് പിടിയില്‍. ഇടപ്പള്ളി ബീരാന്‍ റോഡിലെ വാടകവീട്ടില്‍ നിന്നും ഉത്തര്‍പ്രദേശ് സ്വദേശികളായ കുര്‍ബാന്‍(32), റഹിം(42), മുഹമ്മദ്(20), കമലേഷ്(22), ഗലാം മുഹമ്മദ്(32), നിഹാ ലാലാം(24), ഇടപ്പള്ളി വനിത തീയറ്ററിന് സമീപത്തെ ലോഡ്ജില്‍ നിന്നും നര്‍സുല്‍(20), അനിസുര്‍ റഹ്മാന്‍(24) എന്നിവരെയാണ് 4000 പായ്ക്കറ്റ് ഹാന്‍സ്, 3.5 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുമായി ഷാഡോ പോലിസ് അറസ്റ്റ് ചെയ്തത്.സിറ്റി പോലിസിന്റെ ഓപ്പറേഷന്‍ കിങ് കോബ്രയിലാണ് ഇവര്‍ കുടുങ്ങിയത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റിരുന്നതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു.
അവധിയായിട്ടും വീട്ടില്‍ പോകാതെ നഗരത്തിലെ കോളേജ് ഹോസ്റ്റലുകളില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്കും ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് നല്‍കിയിരുന്നു. വരും ദിവസങ്ങളിലും ഓപറേഷന്‍ കിംഗ് കോബ്ര പദ്ധതി തുടരുമെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു.ഗുണ്ടാ പ്രവര്‍ത്തനം,ലഹരിമരുന്നുകളുടെ വില്‍പന, സാമുഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെടുന്നവരെക്കുെറിച്ച് വിവരം അറിയാവുന്ന പൊതുജനങ്ങള്‍ ആ വിവരം കണക്ട് ടു കമ്മീഷണര്‍ എന്ന 9497915555 എന്ന നമ്പറിവലേക്ക് വിവരങ്ങള്‍ അറിയിക്കാമെന്നും കമ്മീഷണര്‍ അറിയിച്ചു.വിവരങ്ങള്‍ കൈമാറുന്നവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.എസിപി എസ് ടി സുരേഷ്‌കുമാര്‍, ഷാഡോ എസ്ഐ ജോസഫ് സാജന്‍, സീനിയര്‍ സിപിഒ അഫ്സല്‍, സിപിഒമാരായ സന്ദീപ്, സാനുമോന്‍, ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.