ഹര്‍ത്താല്‍ അക്രമം: 3,282 പേരെ അറസ്റ്റ് ചെയ്തു ആകെ 1,286 കേസുകള്‍; 487 പേര്‍ റിമാന്റില്‍
സംസ്ഥാനത്ത് 1286 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
തിരുവനന്തപുരം: ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്ന് വൈകീട്ടുവരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 1286 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതുവരെ 3,282 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 487 പേര്‍ റിമാന്റിലാണ്. 2,795 പേര്‍ക്ക് ജാമ്യം ലഭിച്ചു. ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (ജില്ല, കേസുകളുടെ എണ്ണം, ആകെ അറസ്റ്റിലായവര്‍, റിമാന്റിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്ന ക്രമത്തില്‍).
കാസര്‍ഗോഡ്: 89, 104, 17, 87
കണ്ണൂര്‍: 169, 230, 33, 197
വയനാട്: 20, 140, 23, 117
കോഴിക്കോട് റൂറല്‍: 32, 97, 17, 80
കോഴിക്കോട് സിറ്റി: 66, 60, 26, 34
മലപ്പുറം: 47, 216, 19, 197
പാലക്കാട്: 166, 298, 84, 214
തൃശ്ശൂര്‍ റൂറല്‍: 57, 149, 12, 137
തൃശ്ശൂര്‍ സിറ്റി: 66, 199, 47, 152
എറണാകുളം റൂറല്‍: 48, 240, 79, 161
കൊച്ചി സിറ്റി: 32, 269, 01, 268
കോട്ടയം: 42, 126, 11, 115
ഇടുക്കി: 82, 218, 17, 201
ആലപ്പുഴ: 80, 296, 12, 284
പത്തനംതിട്ട: 77, 314, 25, 289
കൊല്ലം റൂറല്‍: 46, 74, 05, 69
കൊല്ലം സിറ്റി: 65, 40, 36, 04
തിരുവനന്തപുരം റൂറല്‍: 74, 98, 06, 92
തിരുവനന്തപുരം സിറ്റി: 28, 114, 17, 97