ലോക്ക് ഡൗൺ: കേരളത്തിൻ്റെ തീരുമാനം നാളെ; ജാ​ഗ്ര​ത ഇനിയും തു​ടരണമെന്ന് ആരോഗ്യമന്ത്രി

രാജ്യത്ത് മേ​യ് മൂ​ന്ന് വ​രെ ലോ​ക്ക്ഡൗ​ൺ നീ​ട്ടു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി അ​റി​യി​ച്ചി​രു​ന്നു.

Update: 2020-04-14 09:15 GMT

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക് ​ ഡൗൺ നീ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​നം നാളെ അ​റി​യാ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ കെ ശൈ​ല​ജ. രാജ്യത്ത് മേ​യ് മൂ​ന്ന് വ​രെ ലോ​ക്ക്ഡൗ​ൺ നീ​ട്ടു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി അ​റി​യി​ച്ചി​രു​ന്നു.

അതേസമയം, കൊറോണക്കെതിരെ ഇ​നി​യും ജാ​ഗ്ര​ത തു​ട​രേ​ണ്ട​തു​ണ്ടെന്ന് മന്ത്രി ശൈലജ പറഞ്ഞു. മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കും ലോ​ക്ക്ഡൗ​ൺ സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ നാളെ പ്ര​തി​ക​ര​ണം ന​ട​ത്തു​ക​യെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Tags:    

Similar News