കനത്ത മഴ: എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് ;നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

നാളെ ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.റെഡ് അലര്‍ട്ട് പ്രഖ്യാപനത്തെ തുടര്‍ന്ന് ജില്ലയില്‍ ദുരന്തനിവാരണ വിഭാഗം മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കി

Update: 2022-08-01 10:10 GMT

കൊച്ചി: തീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ഇന്നു മുതല്‍ നാലാം തിയതിവരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ഇതേ തുടര്‍ന്ന് നാളെ ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.റെഡ് അലര്‍ട്ട് പ്രഖ്യാപനത്തെ തുടര്‍ന്ന് ജില്ലയില്‍ ദുരന്തനിവാരണ വിഭാഗം മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കി. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ ഉഷ ബിന്ദു മോള്‍ അറിയിച്ചു.

ജില്ലയിലേക്ക് എന്‍ ഡിആര്‍ എഫിന്റെ സംഘമെത്തും. വിവിധ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.അതിശക്തമായ മഴയ്ക്കും മോശം കാലവസ്ഥയും മുന്‍നിര്‍ത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലെ ക്വാറിയിംഗ്, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ചതായി ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു.

അതേ സമയം കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെളളക്കെട്ട് രൂക്ഷമാണ് മിക്ക പ്രദേശങ്ങളിലെയും ഇടറോഡുകള്‍ അടക്കം വെള്ളത്തിലാണ്‌

Tags:    

Similar News