കനത്ത മഴ: കളമശ്ശേരിയില്‍ ഇരു നില വീട് ചെരിഞ്ഞു; വീട്ടുകാരെ രക്ഷപെടുത്തി

കളമശേരി കൂനംതൈയ്യില്‍ ഹംസയുടെ വീടാണ് കനത്ത മഴയെ തുടര്‍ന്ന് ഇന്ന് രാവിലെയോടെയാണ് വീട് ചെരിഞ്ഞു തുടങ്ങിയത്. വീട് ചെരിയുമ്പോള്‍ ഉള്ളില്‍ ഹംസയുടെ ഭാര്യയും മകളും മാത്രമാണുണ്ടായിരുന്നത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഇവരെ വീടിന് പുറത്തെത്തിച്ചു

Update: 2021-07-16 06:37 GMT

കൊച്ചി: കനത്ത മഴയില്‍ കളമശ്ശേരിയില്‍ ഇരുനില വീട് ചെരിഞ്ഞു. കളമശേരി കൂനംതൈയ്യില്‍ ഹംസയുടെ വീടാണ് കനത്ത മഴയെ തുടര്‍ന്ന് ഇന്ന് രാവിലെയോടെയാണ് വീട് ചെരിഞ്ഞു തുടങ്ങിയത്. വീട് ചെരിയുമ്പോള്‍ ഉള്ളില്‍ ഹംസയുടെ ഭാര്യയും മകളും മാത്രമാണുണ്ടായിരുന്നത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഇവരെ വീടിന് പുറത്തെത്തിച്ചു.സമീപത്തായി നിരവധി വീടുകളാണുള്ളത്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചെരിഞ്ഞ വീട് ഉടന്‍ തന്നെ പൊളിച്ചു മാറ്റിയില്ലെങ്കില്‍ സമീപത്തെ വീടുകള്‍ക്കും ഭീഷണിയാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.വീട് ഏതാണ്ട് പകുതിയിലധികവും ചെരിഞ്ഞ നിലയിലാണ്.20 വര്‍ഷത്തിലധികം പഴക്കമുള്ള വീടാണെന്നും വീടിനു ബലക്ഷയമുള്ളതായി തോന്നിയിരുന്നില്ലെന്നും വീട്ടുടമ ഹംസ പറയുന്നു.ചെങ്കല്ലിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്.സംഭവം നടക്കുമ്പോള്‍ വീടിനുള്ളില്‍ ഭാര്യയും മകളുമുണ്ടായിരുന്നു. അവരെ സുരക്ഷിതമായി മാറ്റി. തനിക്ക് വേറെ വീടില്ലെന്നും ഹംസ പറഞ്ഞു.വീട് പൊളിച്ചുമാറ്റണമെന്നാണ് പറയുന്നതെന്നും ഹംസ പറഞ്ഞു.

Tags:    

Similar News