ശക്തമായ മഴ; കല്ലാര്‍കുട്ടി,പാംബ്ല ഡാമുകളുടെ ഷട്ടറുകള്‍ നാളെ തുറക്കും; ജനങ്ങള്‍ ജാഗ്രത പാലിക്കണം
ശക്തമായി തുടരുന്ന മഴയുടെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ രാവിലെ പത്തു മുതല്‍ രണ്ടു ഡാമുകളുടെയും ഒരോ ഷട്ടറുകള്‍ 10 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തും
കൊച്ചി: വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായി തുടരുന്ന മഴയെ തുടര്‍ന്ന് കല്ലാര്‍കുട്ടി,പാംബ്ല ഡാമുകളില്‍ ജലനിരപ്പുയരുന്നു. ഇതേ തുടര്‍ന്ന് നാളെ രണ്ടു ഡാമുകളുടെയും ഒരോ ഷട്ടറുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ശക്തമായി തുടരുന്ന മഴയുടെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ രാവിലെ പത്തു മുതല്‍ രണ്ടു ഡാമുകളുടെയും ഒരോ ഷട്ടറുകള്‍ 10 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തും.കല്ലാര്‍ കുട്ടി ഡാമില്‍ നിന്നും 10 ക്യുമെക്‌സ് വരെയും പാംബ്ല ഡാമില്‍ നിന്നും 15 ക്യുമെക്‌സ് വരെയും ജലം തുറന്നു വിടുമെന്ന് അധികൃതര്‍ അറിയിച്ചു.ഷട്ടറുകള്‍ തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പെരിയാര്‍,മുതിരപ്പുഴയാര്‍ എന്നിവയുടെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു