കനത്ത മഴ; കൊച്ചി,കളമശേരി മേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തില്‍ നിരവധി വീട്ടുകാരെ ഒഴിപ്പിച്ചു

കൊച്ചി നഗരത്തിലെ താഴ്ന്ന പല പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.പശ്ചിമ കൊച്ചി,തോപ്പുംപടി അടക്കമുള്ള മേഖകള്‍ വെള്ളത്തിലായി കളമശേരി ചങ്ങമ്പുഴ നഗറിലെ റോഡില്‍ വെള്ളക്കെട്ട് അതിരൂക്ഷമാണ്. ഈ മേഖലയില്‍ ഏകദേശം 25 ഓളം കുടുംബങ്ങളാണ് വെള്ളക്കെട്ടിന്റെ രൂക്ഷത ഏറ്റവും അധിക നേരിടുന്നത്

Update: 2022-05-19 05:16 GMT

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി,കളമശേരി മേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിലായി.നിരവധി വീടുകളില്‍ വെളളം കയറി.കളമശേരി ചങ്ങമ്പുഴ നഗറിലെ റോഡില്‍ വെള്ളക്കെട്ട് അതിരൂക്ഷമാണ്. ഈ മേഖലയില്‍ ഏകദേശം 25 ഓളം കുടുംബങ്ങളാണ് വെള്ളക്കെട്ടിന്റെ രൂക്ഷത ഏറ്റവും അധിക നേരിടുന്നത്.പല വീടുകളുടെയും ബാത്ത് റൂം അടക്കം വെളളത്തിലായി.

ചെളിയും മാലിന്യവും അടക്കമാണ് ഇവിടേയ്ക്ക് ഒഴുകിയെത്തുന്നതെന്നാണ് ഇവര്‍ പറയുന്നത്.ഏതാനും വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചുവെങ്കിലം അധികൃതരോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പല വീട്ടുകാരും ക്യാംപിലേക്ക് മാറാന്‍ തയ്യാറായിട്ടില്ല.മുമ്പുണ്ടായ കനത്ത മഴയിലും ഇവിടം വെള്ളത്തിലായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

സമീപത്തെ തോടിന് മതിയായ വീതിയില്ലാത്തതാണ് വെള്ളക്കെട്ട് ഇത്രയും രൂക്ഷമാകുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.തൃക്കാക്കര,യൂനിവേഴ്‌സിറ്റി പരിസരം,മെട്രോ സ്‌റ്റേഷന്‍ പരിസരം അടക്കമുള്ള ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളമാണിതെന്നും ഇവര്‍ പറയുന്നത്.കൊച്ചി നഗരത്തിലെ താഴ്ന്ന പല പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.എറണാകുളം വസന്ത് നഗര്‍,പശ്ചിമ കൊച്ചി,തോപ്പുംപടി അടക്കമുള്ള മേഖകള്‍ വെള്ളത്തിലായി.

Tags:    

Similar News