കനത്ത മഴ: പമ്പയിലും അച്ചന്‍കോവിലാറിലും ജലനിരപ്പുയര്‍ന്നു; ചെങ്ങന്നൂരില്‍ 16 ക്യാംപുകള്‍ തുറന്നു
107 കുടുംബങ്ങളിലായി 435ആളുകളാണ് ഈ ക്യാംപുകളിലുള്ളത്
ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് പമ്പയാറിലും അച്ചന്‍കോവിലാറിലും ജല നിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ചെങ്ങന്നൂരില്‍ 16 ക്യാംപുകള്‍ തുടങ്ങി. 107 കുടുംബങ്ങളിലായി 435ആളുകളാണ് ഈ ക്യാംപുകളിലുള്ളത്. ചെറിയനാട് വില്ലേജിലെ ഒരു കുടുംബത്തിലെ നാലു പേരെ ചെറിയനാട് വിജയലക്ഷ്മി എച് എസ് എസിലേക്ക് മാറ്റി പാര്‍പ്പിച്ചു.തിരുവന്‍വണ്ടിയൂര്‍ വില്ലേജിലെ 12 കുടുംബങ്ങളിലായി 56പേരെ ഇരമല്ലിക്കര ഹിന്ദു യു പി എസിലേക്കും, മൂന്നു കുടുംബങ്ങളിലായി 14പേരെ തിരുവന്‍വണ്ടൂര്‍ എച്ച് എസ് എസിലേക്കും മാറ്റി പാര്‍പ്പിച്ചു.
എണ്ണയ്ക്കാട് വില്ലേജിലെ 5 കുടുംബങ്ങളിലായി 22 പേരെ എണ്ണയ്ക്കാട് പകല്‍ വീട് ക്യാംപിലും, 9 കുടുംബങ്ങളിലായി 29പേരെ ബുധന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്കും, 5 കുടുംബങ്ങളിലായി 22 കുടുംബങ്ങളെ തച്ചുര്‍ പകല്‍ വീട് ക്യാംപിലേക്കും, 9 കുടുംബങ്ങളിലായി 29 പേരെ ബുധന്നൂര്‍ ജി എച്ച് എസിലേക്കും, 8 കുടുംബങ്ങളിലായി 24 പേരെ എണ്ണയ്ക്കാട് യു പി എസി ലേക്കും മാറ്റി പാര്‍പ്പിച്ചു.മുളക്കുഴ വില്ലേജിലെ 7 കുടുംബങ്ങളിലായി 28 പേരെ ചെങ്ങന്നൂര്‍ എല്‍ പെരളശ്ശേരി സ്‌കൂളിലേക്കും, 9 കുടുംബങ്ങളിലായി 33 പേരെ എം പി യു പി എസ് പുത്തന്‍കാവിലേക്കും മാറ്റിപ്പാര്‍പ്പിച്ചു.
ചെങ്ങന്നൂര്‍ വില്ലേജിലെ, 4 കുടുംബങ്ങളിലായി 18 പേരെ കീച്ചേരിമേല്‍ ജെ ബി എസ് സ്‌കൂളിലേക്കും, 5 കുടുംബങ്ങളിലായി 22പേ രെ എസ് സി ആര്‍ വി ടി ടി ഐ അങ്ങാടിക്കലിലേക്കും, 6 കുടുംബങ്ങളിലായി 25 പേരെ വാഴര്‍മംഗലം മാര്‍ത്തോമാപരീക്ഷ ഹാളിലേക്കും, 7കുടുംബങ്ങളിലായി 31പേരെ വാഴര്‍മംഗലം സെന്റ് തോമസ് സ്‌കൂളിലേക്കും, 5 കുടുംബങ്ങളിലായി 26 പേരെ വാഴര്‍മംഗലം പഴയ മാരുപ്പച്ചയിലേക്കും, 12 കുടുംബങ്ങളിലായി 52 പേരെ പുത്തന്‍കാവ് ഓര്‍ത്തഡോസ് പാരിഷ് ഹാളിലേക്കും മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി.