കനത്ത മഴയ്ക്ക് സാധ്യത : ദുരന്ത നിവാരണ സേന ആലുവയില്‍; മുന്നൊരുക്കങ്ങള്‍ നടത്തി

സേനയുടെ ഒരു കമ്പനി ആലുവയില്‍ ക്യാംപ് ചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. ഏതൊരു സഹചര്യവും നേരിടാന്‍ സജ്ജമായ് 22 അംഗ സംഘമാണ് ആലുവ വൈഎംസിഎ യില്‍ ക്യാംപ് ചെയ്തിട്ടുള്ളത്

Update: 2021-10-19 12:28 GMT

കൊച്ചി: വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ സേന ആലുവയില്‍ എത്തി. സേനയുടെ ഒരു കമ്പനി ആലുവയില്‍ ക്യാംപ് ചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. ഏതൊരു സഹചര്യവും നേരിടാന്‍ സജ്ജമായ് 22 അംഗ സംഘമാണ് ആലുവ വൈഎംസിഎ യില്‍ ക്യാംപ് ചെയ്തിട്ടുള്ളത്.


മുന്‍ കാലങ്ങളില്‍ വെളളം കയറിയ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ച് മുന്നൊരുക്കങ്ങള്‍ നടത്തി. ജനങ്ങളെ ഒഴിപ്പിക്കേണ്ടി വന്നാല്‍ അത് എങ്ങനെ ആയിരിക്കുമെന്ന് പ്രദേശവാസികളുമായി ചര്‍ച്ച നടത്തി. ഇതുസംബന്ധിച്ച രൂപരേഖയും തയ്യാറാക്കി. വിപുലമായ സജ്ജീകരണങ്ങളോടെയാണ് സംഘം എത്തിയിട്ടുളളത്.

ടീം കമാണ്ടന്റ് രാം ബാബു, സബ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് കുമാര്‍ എന്നിവരടങ്ങുന്ന ദുരന്തനിവാരണ സേനയുടെ ആറക്കോണത്തുളള നാലാം ബറ്റാലിയനാണ് ജില്ലാ പോലിസിനൊപ്പം ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. പറവൂരും സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

Tags:    

Similar News