പെരുമ്പാവൂരില്‍ രണ്ട് നില വീട് ഇടിഞ്ഞു താഴ്ന്നു; 13 വയസുകാരന് ദാരുണ അന്ത്യം
കീഴില്ലം കാവില്‍ക്കോട്ട ഇല്ലം നാരായണന്‍ നമ്പൂതിരിയുടെ വീടാണ് ഇടിഞ്ഞു വീണത്.മുത്തച്ഛനെ നാരായണ്‍ നമ്പൂതിരിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: പെരുമ്പാവൂര്‍ കീഴില്ലത്ത് രണ്ട് നില വീട് ഇടിഞ്ഞ് താഴ്ന്നു. 13 വയസുകാരന് ദാരുണ അന്ത്യം.മുത്തച്ഛനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കീഴില്ലം കാവില്‍ക്കോട്ട ഇല്ലം നാരായണന്‍ നമ്പൂതിരിയുടെ വീടാണ് ഇടിഞ്ഞു വീണത്.ഹരിനാരായണന്‍(13) ആണ് മരിച്ചത്.അപകടത്തില്‍ ഗുരുതമായി പരിക്കേറ്റ നാരായണന്‍ നമ്പൂതിരി(87)യെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ യാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.അപകട സമയത്ത് ഏഴു പേര്‍ വീട്ടിലുണ്ടായിരുന്നു.
മുത്തച്ഛന്‍ നാരായണന്‍ നമ്പൂതിരിയും ചെറുമകന്‍ ഹരിനാരായണനുമാണ് താഴത്തെ നിലയില്‍ അപകട സമയത്ത് ഉണ്ടായിരുന്നത്.ബാക്കിയുള്ളവര്‍ വീടിനു പുറത്തായിരുന്നു.അപകട സമയത്ത് നാരായണന്‍ നമ്പൂതിരി കട്ടിലില്‍ കിടക്കുകയായിരുന്നു.ചെറുമകന്‍ ഹരിനാരായണണ്‍ സമീപത്ത് സോഫയില്‍ ഇരിക്കുകയായിരുന്നു.
വീടിന്റെ താഴത്തെ നില താഴേയ്ക്ക് ഇരുന്നതോടെ വീടിന്റെ ഭിത്തി ഇരുവരുടെയും മേല്‍ പതിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന മൂന്നു ജെസിബിയുടെ സഹായത്തോടെ ഏറെ സാഹസപ്പെട്ടാണ് ഇരുവരെയും പുറത്തെത്തിച്ചത്.തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹരിനാരായണന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.