കനത്ത മഴയില്‍ തിരുവനന്തപുരം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

കരിമഠം കോളനിയില്‍ മഴയില്‍ വെള്ളം കയറിയ പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.

Update: 2020-05-13 01:15 GMT

തിരുവനന്തപുരം: ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയില്‍ തിരുവനന്തപുരം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കരിമഠം കോളനിയില്‍ മഴയില്‍ വെള്ളം കയറിയ പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കനത്തമഴയില്‍ തമ്പാനൂരടക്കം നഗരത്തിന്റെ പ്രധാനകേന്ദ്രങ്ങള്‍ വെള്ളക്കെട്ടില്‍ മുങ്ങി. എസ്എസ് കോവില്‍ റോഡിലും വെള്ളക്കെട്ടുണ്ടായി.ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു . മത്സ്യത്തൊഴിലാളികള്‍ ഇന്ന് കടലില്‍ പോകരുതെന്ന് നിര്‍ദേശം കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്‌നല്‍കിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനാല്‍ മെയ് 14ന് ആലപ്പുഴ ,എറണാകുളം ,ഇടുക്കി ജില്ലകളിലും, മെയ് 15 ന് കൊല്ലം ,പത്തനംതിട്ട ,കോട്ടയം ,ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. 

Tags:    

Similar News