ശക്തമായ കാറ്റിന് സാധ്യത; കേരളം,ലക്ഷദ്വീപ് തീരങ്ങളില്‍ 30 വരെ മല്‍സ്യ ബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ്

ലക്ഷദ്വീപ് തീരത്ത് 27 മുതല്‍ 30 വരെയും, കേരള തീരത്ത് 29 മുതല്‍ 30 വരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്

Update: 2022-08-27 10:28 GMT

കൊച്ചി: ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുളളതിനാല്‍ ലക്ഷദ്വീപ് തീരത്ത് ഈ മാസം 27 മുതല്‍ 30 വരെയും, കേരള തീരത്ത് ഈ മാസം 29 മുതല്‍ 30 വരെയും മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ലെന്ന് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ലക്ഷദ്വീപ് തീരത്ത് 27 മുതല്‍ 30 വരെയും, കേരള തീരത്ത് 29 മുതല്‍ 30 വരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

കന്യാകുമാരി തീരത്തും, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്നുള്ള തെക്കന്‍ തമിഴ്‌നാട് തീരം, ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും 31 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും 29 വരെ മാലിദ്വീപ് മേഖലയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും 30 വരെ കേരള,ലക്ഷദ്വീപ് തീരങ്ങളിലും അതിനോട് ചേര്‍ന്നുള്ള തെക്ക്കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.ഈ ഭാഗങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags:    

Similar News