തലയില്‍ ചുമട് എടുക്കുന്ന തൊഴില്‍ അവസാനിപ്പിക്കേണ്ട സമയമായെന്ന് ഹൈക്കോടതി
യന്ത്രങ്ങളില്ലാതിരുന്ന കാലത്തെ സമ്പ്രദായമാണ് ചുമട്ടുതൊഴിലെന്ന് കോടതി ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയുപയോഗിച്ചുള്ള ജോലികളുടെ കാലത്ത് ഇത്തരത്തിലുള്ള രീതി മാറ്റേണ്ടതാണെന്നു കോടതി ചൂണ്ടിക്കാട്ടി
കൊച്ചി: തലയില്‍ ചുമട് എടുക്കുന്ന തൊഴില്‍ അവസാനിപ്പിക്കേണ്ട സമയമായെന്നു ഹൈക്കോടതി. മറ്റു രാജ്യങ്ങളില്‍ തലയില്‍ ചുമടെടുക്കുന്ന ജോലിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.നോക്കുകൂലിയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.യന്ത്രങ്ങളില്ലാതിരുന്ന കാലത്തെ സമ്പ്രദായമാണ് ചുമട്ടുതൊഴിലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സാങ്കേതികവിദ്യയുപയോഗിച്ചുള്ള ജോലികളുടെ കാലത്ത് ഇത്തരത്തിലുള്ള രീതി മാറ്റേണ്ടതാണെന്നു കോടതി ചൂണ്ടിക്കാട്ടി. മുന്‍കാലങ്ങളിലുള്ള രീതി തുടരുന്നത് ശരിയല്ലെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.തലച്ചുമടെടുക്കുന്ന തൊഴിലാളികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
തൊഴിലാളികളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നോക്കുകൂലി ആവശ്യപ്പെടുന്ന ചുമട്ടു തൊഴിലാളികള്‍ക്കെതിരെ പ്രോസിക്യുഷന്‍ നടപടി സ്വീകരിക്കണമെന്നു കോടതി മുന്‍പു വ്യക്തമാക്കിയിരുന്നു. ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്നു കോടതി മുന്‍പു സര്‍ക്കാരിരനു നിര്‍ദ്ദേശം നല്‍കിയിരുന്നു.