കൊവിഡാനന്തര ചികില്‍സയ്ക്ക് ഉയര്‍ന്ന ഫീസ് ;ന്യായീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

എപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ കൊവിഡ് ചികില്‍സയ്ക്ക് പണം നല്‍കണെന്നു സര്‍ക്കാര്‍ ഉത്തരവിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി ഉയര്‍ന്ന ഫീസ് നല്‍കണമെന്നത് ന്യായീകരിക്കാനാവില്ലെന്നു വ്യക്തമാക്കിയത്

Update: 2021-09-22 13:50 GMT

കൊച്ചി: കൊവിഡ് നെഗറ്റീവായി 30 ദിവസം കഴിഞ്ഞവര്‍ കൊവിഡാനന്തര ചികില്‍സയ്ക്ക് ഉയര്‍ന്ന ഫീസ് നല്‍കണമെന്നത് ന്യായീകരിക്കാനാവില്ലെന്ന് ഹൈക്കോടതി.കൊവിഡ് ചികില്‍സാ നിരക്കുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹരജിയാണ് കോടതി പരിഗണിച്ചത്.എപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ കൊവിഡ് ചികില്‍സയ്ക്ക് പണം നല്‍കണെന്നു സര്‍ക്കാര്‍ ഉത്തരവിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി ഉയര്‍ന്ന ഫീസ് നല്‍കണമെന്നത് ന്യായീകരിക്കാനാവില്ലെന്നു വ്യക്തമാക്കിയത്.

എപിഎല്‍ വിഭാഗക്കാര്‍ കൊവിഡ് തുടര്‍ചികില്‍സയ്ക്കു പണം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവില്‍ ആശയക്കുഴപ്പമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നെഗറ്റീവായി 30 ദിവസം കഴിഞ്ഞു മരിക്കുന്ന രോഗികളുടെ മരണം കൊവിഡ് മരണമായി കണക്കാക്കാമെങ്കില്‍ എന്തുകൊണ്ടു ചികില്‍സയ്ക്കു ഇളവു നല്‍കികൂടായെന്നു കോടതി ആരാഞ്ഞു. ഇളവുകള്‍ ഒഴിവാക്കി ഉത്തരവിറക്കാനുണ്ടായ സാഹചര്യം എന്താണെന്നു വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം നല്‍കണമെന്നു കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

കൊവിഡ് നെഗറ്റീവ് ആയതിനുശേഷം ഒരു മാസത്തെ ചികില്‍സ സര്‍ക്കാരിന്റെ കൊവിഡ് ചികില്‍സാ പാക്കേജില്‍ ഉള്‍പ്പെടുത്തുന്നതു പരിഗണിക്കണിക്കുന്നതു സംബന്ധിച്ചു വിശദീകരണം നല്‍കണമെന്നു നിര്‍ദ്ദേശിച്ചു.നെഗറ്റീവായി 30 ദിവസം കഴിഞ്ഞുള്ള മരണം കൊവിഡ് മൂലമാണന്ന് അംഗീകരിക്കുമ്പോള്‍ തുടര്‍ചികില്‍സ എങ്ങനെ നിഷേധിക്കാനാവുമെന്നും കോടതി ആരാഞ്ഞു. ഹരജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

Tags:    

Similar News