10ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാതെ പോയ സംഭവം: വിദ്യാര്‍ഥികളുടെ ഭാവിവെച്ച് കളിക്കരുതെന്ന് ഹൈക്കോടതി ;സിബിഎസ്ഇക്ക് രൂക്ഷ വിമര്‍ശനം

അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ പ്രവര്‍ത്തനം തടയാത്ത സിബി എസ് ഇയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും സിബിഎസ്ഇയുടെ ഇത്തരത്തിലുള്ള അനാസ്ഥ നിമിത്തമാണ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാതെ പോയതെന്നും കോടതി വിമര്‍ശിച്ചു.അരൂജാസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പത്താംക്ലാസ് പരീക്ഷയെഴുതാന്‍ അവസരം നഷ്ടപ്പെട്ട കേസില്‍ സിബിഎസ് ഇ മേഖലാ ഡയറക്ടരെ കോടതി ഇന്നു വിളിച്ചു വരുത്തിയിരുന്നു. അംഗീകാരത്തോടെയായിരുന്നു ഈ സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ 29 വിദ്യാര്‍ഥികള്‍ക്ക് പത്താംക്ലാസ് പരീക്ഷ എഴുതാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്നും കോടതി പറഞ്ഞു.നാടെങ്ങും സ്‌കൂള്‍ തുറന്ന് വിദ്യാര്‍ഥികളെ ചൂഷണം ചെയ്യാന്‍ ലാഭകൊതിയന്മാര്‍ക്ക് എറിഞ്ഞു കൊടുത്തിരിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു

Update: 2020-02-27 09:30 GMT

കൊച്ചി: തോപ്പുംപടി അരൂജാസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പത്താംക്ലാസ് പരീക്ഷയെഴുതാന്‍ അവസരം നഷ്ടപ്പെട്ട കേസില്‍ സിബിഎസ്ഇയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ പ്രവര്‍ത്തനം തടയാത്ത സിബി എസ് ഇയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും സിബിഎസ്ഇയുടെ ഇത്തരത്തിലുള്ള അനാസ്ഥ നിമിത്തമാണ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാതെ പോയതെന്നും കോടതി വിമര്‍ശിച്ചു.അരൂജാസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പത്താംക്ലാസ് പരീക്ഷയെഴുതാന്‍ അവസരം നഷ്ടപ്പെട്ട കേസില്‍ സിബിഎസ് ഇ മേഖലാ ഡയറക്ടറെ കോടതി ഇന്നു വിളിച്ചു വരുത്തിയിരുന്നു.

അംഗീകാരത്തോടെയായിരുന്നു ഈ സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ 29 വിദ്യാര്‍ഥികള്‍ക്ക് പത്താംക്ലാസ് പരീക്ഷ എഴുതാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്നും കോടതി പറഞ്ഞു.നാടെങ്ങും സ്‌കൂള്‍ തുറന്ന് വിദ്യാര്‍ഥികളെ ചൂഷണം ചെയ്യാന്‍ ലാഭകൊതിയന്മാര്‍ക്ക് എറിഞ്ഞു കൊടുത്തിരിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു.ഇനിയും ഇത്തരത്തില്‍ ചൂഷണം തുടരാന്‍ അനുദിക്കില്ല.കുറച്ചു കൂടി ഉത്തരവാദിത്വം സിബി എസ് ഇ കാണിക്കണം.സിബിഎസ്ഇയുടെ മൗനാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നും കോടതി പറഞ്ഞു.

അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്നും കോടതി സിബിഎസ് ഇയ്ക്ക് നിര്‍ദേശം നല്‍കി.പരീക്ഷ എഴുതാന്‍ കഴിയാതെ പോയ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ എന്താണ് അടുത്ത പോംവഴിയെന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ അടക്കം അടുത്ത ബുധനാഴ്ച സിബിഎസ് ഇ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

അംഗീകാരമില്ലാത്തതിനാല്‍ അരൂജാസ് സ്‌കൂളിലെ 29 വിദ്യാര്‍ഥികള്‍ക്കാണ് പത്താം തരം പരീക്ഷയില്‍ അവസരം നഷ്ടപ്പെട്ടത്. വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെട്ടതിനെതുടര്‍ന്ന് സ്‌കൂള്‍ മാനേജ്മെന്റാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഭവത്തില്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെ തുടര്‍ന്ന് അരൂജാസ് സ്‌കുള്‍ മാനേജരെയും പ്രസിഡന്റിനെയും പോലിസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തിരുന്നു. 

Tags:    

Similar News