റോഡുകളുടെ ശോച്യാവസ്ഥയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
റോഡു നന്നായി നിര്‍മിക്കാന്‍ അറിയില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ രാജിവെച്ചു പോകണമെന്നും കഴിവുള്ള ഒട്ടേറപ്പേര്‍ പുറത്ത് നില്‍ക്കുന്നുണ്ടെന്നും ഹൈക്കോടതി പറഞ്ഞു
കൊച്ചി: റോഡുകളുടെ ശോച്യാവസ്ഥയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.റോഡ് നന്നായി നിര്‍മിക്കാന്‍ അറിയില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ രാജിവെച്ചു പോകണമെന്നും കഴിവുള്ള ഒട്ടേറപ്പേര്‍ പുറത്ത് നില്‍ക്കുന്നുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.മികച്ച റോഡുകള്‍ ജനത്തിന്റെ ആവശ്യമാണ്.സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച വിശദാംശം അറിയിക്കാന്‍ ഹൈക്കോടതി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.കൊച്ചിയിലെ റോഡുകളിലെ അനധികൃത കേബിളുകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു.