സ്‌കൂളുകള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമുള്ള സൗകര്യമൊരുക്കണമെന്നു ഹൈക്കോടതി
ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകള്‍ മാത്രം നടത്തുന്ന സ്‌കൂളുകള്‍ക്കും സുരക്ഷിതമായ കെട്ടിടം അനിവാര്യമാണെന്നു കോടതി വ്യക്തമാക്കി
കൊച്ചി: സ്‌കൂളുകള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമുള്ള സൗകര്യമൊരുക്കണമെന്നു ഹൈക്കോടതി. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകള്‍ മാത്രം നടത്തുന്ന സ്‌കൂളുകള്‍ക്കും സുരക്ഷിതമായ കെട്ടിടം അനിവാര്യമാണെന്നു കോടതി വ്യക്തമാക്കി. കെട്ടിട സൗകര്യമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടു മൂലങ്കുഴി സ്വദേശി വിന്‍സന്റ് സമര്‍പ്പിച്ച ഹരജിയിലെ ഉത്തരവിലാണ് കോടതി നിരീക്ഷണമുണ്ടായത്. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിനു തടസമില്ലെന്നു കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെയും സിബിഎസ്ഇയുടെയും മറ്റും അംഗീകാരമില്ലാത്ത സ്‌കൂളിന്റെ കെട്ടിടം വികസിപ്പിച്ചത് അനുമതിയില്ലാതെയാണെന്നും കോടതി കണ്ടെത്തി.