ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിജയം റദ്ദാക്കണമെന്ന് ഹരജി: മന്ത്രി ആര്‍ ബിന്ദുവിന് ഹൈക്കോടതി നോട്ടീസ് അയച്ചു
കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ഉണ്ണിയാടന്‍ നല്‍കിയ ഹരജിയിലാണ് മന്ത്രി ബിന്ദുവിന് ഹൈക്കോടതി നോട്ടീസ് അയച്ചത്
കൊച്ചി: ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന് ഹൈക്കോടതി നോട്ടിസ് പുറപ്പെടുവിച്ചു. കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ഉണ്ണിയാടന്‍ നല്‍കിയ ഹരജിയിലാണ് മന്ത്രി ബിന്ദുവിന് ഹൈക്കോടതി നോട്ടീസ് അയച്ചത്.
പ്രഫസര്‍ അല്ലാതിരുന്ന ആര്‍ ബിന്ദു, പ്രഫസര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട് തേടി ജനങ്ങളെ കബളിപ്പിച്ചു എന്നാണ് ഹരജിയിലെ ആരോപണം. മന്ത്രിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് തോമസ് ഉണ്ണിയാടന്റെ ആവശ്യം. ഹരജി ഈ മാസം 29ന് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.