യോഗ്യതയുള്ള വനിതകള്‍ക്ക് രാത്രികാല ജോലിയുടെ പേരില്‍ അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി
ഫയര്‍ ആന്റ് സേഫ്റ്റി ഓഫിസര്‍ തസ്തികയില്‍ പുരുഷന്മാര്‍ മാത്രം മതിയെന്നതിനെതിരെയാണ് ഫയര്‍ സേഫ്റ്റി എന്‍ജിനീയറിംഗ് ബിരുദ ധാരിയായ കൊല്ലം സ്വദേശിയായ യുവതി ഹരജിയുമായി കോടതിയെ സമീപിച്ചത്
കൊച്ചി: യോഗ്യതയുള്ള വനിതകള്‍ക്ക് രാത്രികാല ജോലിയുടെ പേരില്‍ അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി.പൊതുമേഖല സ്ഥാപനത്തില്‍ ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗത്തില്‍ ജോലിക്ക് അപേക്ഷിക്കുന്നതിനുള്ള നിബന്ധനയ്‌ക്കെതിരെ കൊല്ലം സ്വദേശിയായ യുവതി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്.
ഫയര്‍ ആന്റ് സേഫ്റ്റി ഓഫിസര്‍ തസ്തികയില്‍ പുരുഷന്മാര്‍ മാത്രം മതിയെന്നതിനെതിരെയാണ് ഫയര്‍ സേഫ്റ്റി എന്‍ജിനീയറിംഗ് ബിരുദ ധാരിയായ യുവതി ഹരജിയുമായി കോടതിയെ സമീപിച്ചത്.വനിതകളെ ഇത്തരത്തില്‍ ഒഴിവാക്കുന്നത് ഭരണഘടനയിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ഹരജിക്കാരി വാദിച്ചു.
ഒരു തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോള്‍ യോഗ്യതയുള്ള ഒരു വ്യക്തിയെ അവര്‍ സ്ത്രീയാണെന്നതിന്റെ പേരില്‍ അവര്‍ക്ക് ജോലി നിഷേധിക്കാന്‍ പാടില്ല. ജോലി സ്ഥലത്ത് ആവശ്യമായ സുരക്ഷ ഒരുക്കി നല്‍കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും കോടതി വ്യക്തമാക്കി.