ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് സഹായിയെ വെച്ച് പരീക്ഷ എഴുതാന്‍ ഹൈക്കോടതി അനുമതി

മലപ്പുറം മാറാക്കര വിവിഎം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഭിന്നശേഷിക്കാരായ 28 വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ എഴുത്തുകാരെ വെക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പള്‍ പരീക്ഷാ കമ്മീഷണര്‍ക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും നല്‍കിയ നിവേദനം പരിഗണിക്കാത്തതിനെതുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്

Update: 2020-03-10 15:39 GMT

കൊച്ചി: മലപ്പുറം മാറാക്കര വിവിഎം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് സഹായിയെ വെച്ച് പരീക്ഷ എഴുതാന്‍ ഹൈക്കോടതി അനുമതി നല്‍കി. സ്‌കൂളിലെ ഭിന്നശേഷിക്കാരായ 28 വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ എഴുത്തുകാരെ വെക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പള്‍ പരീക്ഷാ കമ്മീഷണര്‍ക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും നല്‍കിയ നിവേദനം പരിഗണിക്കാത്തതിനെതുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

വിദ്യാര്‍ഥികള്‍ക്ക് സ്വമേധയാ പരീക്ഷ എഴുതാന്‍ ശേഷിയില്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ റിപോര്‍ട്ടുകളും മറ്റും പരീക്ഷാ കമ്മീഷണര്‍ക്ക് നല്‍കിയിട്ടും പരിഗണിച്ചില്ലെന്ന് ഹരജിയില്‍ ആരോപിക്കുന്നു. അഡ്വക്കേറ്റ് വി എ മുഹമ്മദ്, എം സജ്ജാദ് എന്നിവര്‍ മുഖേന നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് എസ്.വി.ഭാട്ടിയാണ് സഹായികളെ വെയ്ക്കാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചത്.

Tags:    

Similar News