സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിലെ സൗകര്യങ്ങള്‍: റിപോര്‍ട് തേടി ഹൈക്കോടതി

രണ്ടാഴ്ചക്കകം വിശദീകരണം നല്‍കാനാണ് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.താലുക്ക് ആശുപത്രികളില്‍ കുട്ടികള്‍ക്കായി വെന്റിലേറ്റര്‍, ഐസിയു സൗകര്യങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ കൂടിയായ കുളത്തൂര്‍ ജയ് സിംഗ് സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് സര്‍ക്കാരിന്റെ നിലപാട് തേടിയത്

Update: 2019-11-29 14:05 GMT

കൊച്ചി: സംസ്ഥാനത്ത് താലുക്ക് ആശുപത്രികളില്‍ മതിയായ സൗകര്യം ഉണ്ടോ എന്ന് ഹൈക്കോടതി ആരാഞ്ഞു.രണ്ടാഴ്ചക്കകംവിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. താലുക്ക് ആശുപത്രികളില്‍ കുട്ടികള്‍ക്കായി വെന്റിലേറ്റര്‍, ഐസിയു സൗകര്യങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ കൂടിയായ കുളത്തൂര്‍ ജയ് സിംഗ് സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് സര്‍ക്കാരിന്റെ നിലപാട് തേടിയത്.

ബത്തേരിയില്‍ സ്‌കൂളിലെ വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യമേഖലയില്‍ മതിയായ ചികില്‍സാ സൗകര്യം ഉറപ്പാക്കണമെന്നും ഹരജിയില്‍ ആവശ്യം ഉന്നയിച്ചിരുന്നു.വെന്റിലേറ്റര്‍ സൗകര്യമില്ലാത്തതിനാല്‍ കുട്ടികളേയും മറ്റ് രോഗികളേയും മെഡിക്കല്‍ കോളജുകളിലേക്ക് അയക്കുകയാണന്നും പല മെഡിക്കല്‍ കോളജുകളിലും എത്താന്‍ രണ്ട് മണിക്കുറിലേറെ സമയമെടുക്കുന്നുണ്ടെന്നും ഇത് രോഗികളുടെ മരണത്തിന് കാരണമാവുന്നുണ്ടന്നും ഹരജിയില്‍ ചുണ്ടിക്കാട്ടുന്നു. 

Tags:    

Similar News