ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് നിര്‍ത്തണമെന്ന് ഹരജി; ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
2017ല്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലെ തീരുമാനങ്ങള്‍ മുഴുവന്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട കരവാളൂര്‍ സ്വദേശികളായ റോഷന്‍ ജേക്കബ്, ആന്‍ ജേക്കബ്, ആര്‍ നന്ദന എന്നീ വിദ്യാഥികളാണ് അപ്പീല്‍ സമര്‍പ്പിച്ചത്.കേരള സിലബസിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് മോഡറേഷന്‍ നിര്‍ത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ യോഗത്തിലെ തീരുമാനം നാലു മാസത്തിനകം നടപ്പാക്കാന്‍ ഇവര്‍ നല്‍കിയ ഹരജിയില്‍ സിംഗിള്‍ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍, ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ളവ കൂടി നിര്‍ത്തലാക്കണമെന്ന ആവശ്യം സിംഗിള്‍ ബെഞ്ച് പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ സമര്‍പ്പിച്ചത്
കൊച്ചി : ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ മോഡറേഷനൊപ്പം ഗ്രേസ് മാര്‍ക്ക് സംവിധാനവും നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപ്പീലില്‍ സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. 2017ല്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലെ തീരുമാനങ്ങള്‍ മുഴുവന്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട കരവാളൂര്‍ സ്വദേശികളായ റോഷന്‍ ജേക്കബ്, ആന്‍ ജേക്കബ്, ആര്‍ നന്ദന എന്നീ വിദ്യാഥികളാണ് അപ്പീല്‍ സമര്‍പ്പിച്ചത്. ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ,ജസ്റ്റിസ് വി ജി അരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.
കേരള സിലബസിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് മോഡറേഷന്‍ നിര്‍ത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ യോഗത്തിലെ തീരുമാനം നാലു മാസത്തിനകം നടപ്പാക്കാന്‍ ഇവര്‍ നല്‍കിയ ഹരജിയില്‍ സിംഗിള്‍ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍, ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ളവ കൂടി നിര്‍ത്തലാക്കണമെന്ന ആവശ്യം സിംഗിള്‍ ബെഞ്ച് പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ സമര്‍പ്പിച്ചത്.വിവിധ സിലബസുകളിലുള്ള ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 2017 ഏപ്രില്‍ 24ന് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതില്‍ മോഡറേഷന്‍ നല്‍കുന്നത് അവസാനിപ്പിക്കാന്‍ മറ്റു സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാര്‍ സമ്മതിച്ചെങ്കിലും കേരളം ഒരു വര്‍ഷം കൂടി സമയം തേടി. ഈ കാലാവധിയും കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ലന്ന് ഹരജിയില്‍ ആരോപിക്കുന്നു.