എച്ച്എന്‍എല്ലിന്റെ ഉടമസ്ഥതാ കൈമാറ്റം; ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനം
പുതിയ പേപ്പര്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഒരു മാസത്തിനകം ചേരുന്നതിനുള്ള രൂപത്തില്‍ വിദഗ്ധ സമിതി നിലവിലുള്ള സ്ഥിതി പരിശോധിച്ച് നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
കൊച്ചി: ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ്(എച്ച്എന്‍എല്‍) കമ്പനിയുടെ ഉടമസ്ഥത കൈമാറുന്നതിനുള്ള നടപടികള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തികരിക്കാന്‍ തീരുമാനം.കമ്പനിയുടെ ഭാവി പരിപാടികള്‍ ആലോചിക്കാന്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.
പുതിയ പേപ്പര്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഒരു മാസത്തിനകം ചേരുന്നതിനുള്ള രൂപത്തില്‍ വിദഗ്ധ സമിതി നിലവിലുള്ള സ്ഥിതി പരിശോധിച്ച് നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.ആകെയുള്ള ഭൂമിയില്‍ ആവശ്യമായത് നിലനിര്‍ത്തി ബാക്കി അളന്ന് തിട്ടപ്പെടുത്തി അതിന്റെ ഉപയോഗം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കിന്‍ഫ്രയെ ചുമതലപ്പെടുത്തി.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ഡോ. കെ. ഇളങ്കോവന്‍, എപിഎം മുഹമ്മദ് ഹനീഷ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.