കൊവിഡ്: കണ്ണൂരില്‍ ആവശ്യസാധനങ്ങളുടെ ഹോം ഡെലിവറി അപ്രായോഗികം; പിന്‍വലിക്കണമെന്ന് എസ്ഡിപിഐ

നിലവിലെ നിയന്ത്രണങ്ങള്‍ തുടരുകയും അനാവശ്യയാത്രക്കാര്‍ക്കെതിരേ നടപടിയെടുക്കുകയുമാണ് യഥാര്‍ഥത്തില്‍ വേണ്ടത്.

Update: 2020-04-22 17:59 GMT

കണ്ണൂര്‍: വ്യാഴാഴ്ച മുതല്‍ കണ്ണൂര്‍ ജില്ലയില്‍ ആവശ്യസാധനങ്ങള്‍ പഞ്ചായത്ത് കോള്‍സെന്റര്‍ വഴി ഹോം ഡെലിവറി നടത്തുമെന്ന് ഉള്‍പ്പെടെയുള്ള നടപടികള്‍ അപ്രായോഗികമാണെന്നും പിന്‍വലിക്കണമെന്നും എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു. പഞ്ചായത്ത് കോള്‍ സെന്ററില്‍ ബന്ധപ്പെടുകയെന്ന തീരുമാനംതന്നെ നടപ്പാക്കാന്‍ സാധിക്കാത്തതാണ്. നിരവധിയാളുകള്‍ ഈ സെന്ററില്‍ ബന്ധപ്പെടുന്നതോടെ ഫോണ്‍ ലഭിക്കാത്ത അവസ്ഥയുണ്ടാവും.

നിലവിലെ നിയന്ത്രണങ്ങള്‍ തുടരുകയും അനാവശ്യയാത്രക്കാര്‍ക്കെതിരേ നടപടിയെടുക്കുകയുമാണ് യഥാര്‍ഥത്തില്‍ വേണ്ടത്. നിലവില്‍ ഓരോ ഗ്രാമപ്രദേശങ്ങളിലും കടകള്‍ക്ക് മുമ്പില്‍ വലിയ ആള്‍ക്കൂട്ടമോ മറ്റു തിരക്കുകളോ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വസ്തുതകള്‍ ശരിയായ അര്‍ഥത്തില്‍ വിലയിരുത്താതെയുള്ള നിയന്ത്രണങ്ങളാണ് തിടുക്കത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്നും റമദാന്‍ ആരംഭിക്കാനിരിക്കെയുള്ള ഈ അനാവശ്യനിയന്ത്രണങ്ങള്‍ ജനങ്ങളുടെ പ്രതിഷേധത്തിനിടവരുത്താനെ ഉപകരിക്കൂവെന്നും ബഷീര്‍ കണ്ണാടിപ്പറമ്പ് വ്യക്തമാക്കി.  

Tags:    

Similar News