ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ഒന്നിന് തുടങ്ങും; ഫലം മെയ് ആദ്യം

9.7 ലക്ഷം വിദ്യാര്‍ഥികളുടെ 60 ലക്ഷം ഉത്തരക്കടലാസാണ് മൂല്യനിര്‍ണയം നടത്തേണ്ടത്. ഒന്നാം ഘട്ടത്തില്‍14 ദിവസമാണ് മൂല്യനിര്‍ണയം. തുടര്‍ന്ന് തെരഞ്ഞെടുപ്പിന് ശേഷം ഏപ്രില്‍ 25 ക്യാംപുകള്‍ പുനരാരംഭിക്കും.

Update: 2019-03-29 19:34 GMT

തിരുവനന്തപുരം: പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷാ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിനായുള്ള ക്യാമ്പുകള്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കും. 110 മൂല്യനിര്‍ണയക്യാംപുകളിലേക്ക് ആയി 20000 അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്.

9.7 ലക്ഷം വിദ്യാര്‍ഥികളുടെ 60 ലക്ഷം ഉത്തരക്കടലാസാണ് മൂല്യനിര്‍ണയം നടത്തേണ്ടത്. ഒന്നാം ഘട്ടത്തില്‍14 ദിവസമാണ് മൂല്യനിര്‍ണയം. തുടര്‍ന്ന് തെരഞ്ഞെടുപ്പിന് ശേഷം ഏപ്രില്‍ 25 ക്യാംപുകള്‍ പുനരാരംഭിക്കും. മെയ് ആദ്യവാരം ഫലം പ്രസിഡദ്ധീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്. ഒരു വിഭാഗം ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ നടത്തിയ മൂല്യനിര്‍ണയക്യാംപുകള്‍ ബഹിഷ്‌കരിക്കാനാഹ്വാനം ഹൈക്കൊടതി വിലക്കിയതോടെ മൂല്യനിര്‍ണയം സമയബന്ധിതമാകുമെന്നാണ് പ്രതീക്ഷ.

Tags:    

Similar News