ബാങ്ക് ശാഖകളില്‍ സന്ദര്‍ശകര്‍ക്ക് ശുചിമുറി സൗകര്യം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

വിശദമായി പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി (എസ്എല്‍ബിസി) കണ്‍വീനര്‍ക്ക് നിര്‍ദ്ദേശം നല്‍കി

Update: 2020-11-20 12:44 GMT

കൊച്ചി : സംസ്ഥാനത്തെ ബാങ്ക് ശാഖകളിലെത്തുന്ന സന്ദര്‍ശകര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ശുചിമുറി സൗകര്യം ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.ഇക്കാര്യം വിശദമായി പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി (എസ്എല്‍ബിസി) കണ്‍വീനര്‍ക്ക് നിര്‍ദ്ദേശം നല്‍കി.മുതിര്‍ന്ന പൗരനായ വേങ്ങൂര്‍ സ്വദേശി തോമസ് കെ ജോര്‍ജ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.ശുചിമുറികള്‍ ഇല്ലാത്തത് മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും ധാരാളം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി പരാതിയില്‍ പറയുന്നു.

Tags:    

Similar News