ബുറേവി ചുഴലിക്കാറ്റ്: തിരുവനന്തപുരത്തെ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു; പൊന്‍മുടിയിലെ ലയങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു

Update: 2020-12-03 12:32 GMT

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ രണ്ടുഡാമുകളുടെ ഷട്ടറുകള്‍ അധികൃതര്‍ തുറന്നു. പേപ്പാറ ഡാമിന്റെ എല്ലാ ഷട്ടറുകളും 10 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. അരുവിക്കര ഡാമിന്റെ രണ്ടുഷട്ടറുകളും തുറന്നുവിട്ടിട്ടുണ്ട്. ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ജില്ലാ ഭരണകൂടം അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ ശക്തമായാല്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടിയാണ് ഷട്ടറുകള്‍ തുറന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു. തീരത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

പൊന്‍മുടിയിലെ ലയങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് ജില്ലാ ഭരണകൂടം മാറ്റിപ്പാര്‍പ്പിച്ചു. അഞ്ഞൂറോളം പേരാണ് ലയങ്ങളില്‍ കഴിയുന്നത്. ഇവരെ പ്രദേശത്തെ ക്യാംപുകളിലേക്ക് മാറ്റാനാണ് തീരുമാനം. പൊന്‍മുടി വഴി കാറ്റ് കേരളത്തില്‍ പ്രവേശിക്കുമെന്നായിരുന്നു കലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതീവജാഗ്രതാ നിര്‍ദേശമുള്ള തിരുവനന്തപുരം ജില്ലയില്‍ എല്ലാ മുന്നൊരുക്കങ്ങളും സജ്ജമായതായി ജില്ലാ ഭരണകൂടം അറിയിച്ചു.

Tags:    

Similar News