ഹുസൈൻ കൊല്ലങ്കോട് പാലക്കാട് എസ്ഡിടിയു ജില്ലാ പ്രസിഡന്റ്

പ്രതിനിധി സഭ എസ്ഡിടിയു സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി ഉത്ഘാടനം ചെയ്തു.

Update: 2022-03-19 15:01 GMT

പാലക്കാട്: സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂനിയൻ (എസ്ഡിടിയു) പാലക്കാട് ജില്ല പ്രതിനിധി സഭ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. പത്തിരിപ്പാല ഹിറാ ഹാളിൽ നടന്ന പ്രതിനിധി സഭ എസ് ഡി ടി യു സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി ഉത്ഘാടനം ചെയ്തു.

പ്രതിനിധി സഭയിൽ സക്കീർ ഹുസൈൻ കൊല്ലങ്കോടിനെ ജില്ലാ പ്രസിഡന്റായും ബഷീർ തൃത്താലയെ വൈസ് പ്രസിഡന്റായും ജനറൽ സെക്രട്ടറിയായി വാസു വല്ലപ്പുഴയേയും മുഹമ്മദലി പാലക്കാട് ട്രഷററായും തിരഞ്ഞെടുത്തു. സംസ്ഥാന ഖജാഞ്ചി ഇ എസ് ഖാജാ ഹുസൈൻ പ്രതിനിധി സഭ നിയന്ത്രിച്ചു. സമാപന യോഗത്തിൽ സംസ്ഥാന കമ്മറ്റിയംഗം ജലീൽ കരമന സംസാരിച്ചു.

Similar News