തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഐഎം വിജയന്‍
തൃശൂര്‍: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ തള്ളി ഫുട്‌ബോള്‍ താരം ഐഎം വിജയന്‍. ആലത്തൂരില്‍ നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ഥിയായി ഐഎം വിജയന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കുമെന്നായിരുന്നു വാര്‍ത്തകള്‍ പ്രചിരിച്ചിരുന്നത്. എന്നാല്‍ താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നാണു ഇപ്പോള്‍ താരം വ്യക്തമാക്കിയിരിക്കുന്നത്. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സമീപിച്ചിരുന്നു. എന്നാല്‍ താന്‍ തിരഞ്ഞെടുപ്പ് രാഷ് ട്രീയത്തിലേക്കില്ല. ജോലി വിട്ട് ചിന്തിക്കാന്‍ സമയമായിട്ടില്ല. ജോലിയും ഫുട്‌ബോളും സിനിമയുമായി മുന്നോട്ട് പോവാനാണ് ആഗ്രഹം- ഐഎം വിജയന്‍ പറഞ്ഞു.