ഭവന വായ്പാ പലിശ നിരക്ക് കുറച്ചു
75 ലക്ഷം രൂപയ്ക്കു മുകളിലുള്ള വായ്പകള്‍ക്ക് 6.75 ശതമാനമാണ് നിരക്ക്. 2021 മാര്‍ച്ച് 31 വരെ ഈ പുതുക്കിയ നിരക്ക് ലഭ്യമായിരിക്കും.
തിരുവനന്തപുരം: പത്തു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ ഐസിഐസിഐ ബാങ്ക് ഭവന വായ്പാ പലിശ നിരക്ക് 6.70 ശതമാനമാക്കി കുറച്ചു. മാര്‍ച്ച് അഞ്ചു മുതല്‍ നിലവില്‍ വന്ന ഈ നിരക്ക് 75 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്കാണ് ബാധകം. 75 ലക്ഷം രൂപയ്ക്കു മുകളിലുള്ള വായ്പകള്‍ക്ക് 6.75 ശതമാനമാണ് നിരക്ക്. 2021 മാര്‍ച്ച് 31 വരെ ഈ പുതുക്കിയ നിരക്ക് ലഭ്യമായിരിക്കും.
ബാങ്കിന്റെ ഉപഭോക്താക്കളല്ലാത്തവര്‍ക്കും വെബ്‌സൈറ്റ് വഴിയോ ഐമൊബൈല്‍ പേ വഴിയോ വളരെ ലളിതമായി ഭവന വായ്പകള്‍ക്ക് അപേക്ഷിക്കാം. അടുത്തുള്ള ഐസിഐസിഐ ബാങ്ക് ശാഖയില്‍ നിന്ന് ഡിജിറ്റല്‍ രീതിയില്‍ അപേക്ഷിക്കാനും തല്‍സമയം വായ്പാ അനുമതി നേടാനും സാധിക്കും.
പൂര്‍ണമായും ഡിജിറ്റല്‍ രീതിയിലുള്ള ഭവന വായ്പാ പ്രക്രിയയും തല്‍സമയ അനുമതിയുമെല്ലാം ഏതു ബാങ്കിന്റെ ഉപഭോക്താക്കള്‍ക്കും തങ്ങളില്‍ നിന്നു വായ്പ എടുക്കുന്നത് സൗകര്യപ്രദമാകുമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഐസിഐസിഐ ബാങ്ക് സെക്യേര്‍ഡ് അസറ്റ്‌സ് വിഭാഗം മേധാവി രവി നാരായണന്‍ പറഞ്ഞു.
സ്വന്തം താമസത്തിനായി വീടു വാങ്ങുന്നവരുടെ കാര്യത്തില്‍ ഉയര്‍ച്ചയുണ്ടാകുന്നതാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി കാണുന്നത്. കുറഞ്ഞ പലിശ നിരക്കു പരിഗണിക്കുമ്പോള്‍ തങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കുവാനുള്ള ഏറ്റവും മികച്ച സമയം ഇതാണെന്നും അദ്ദേഹം പറഞ്ഞു.