അനധികൃത സ്വത്തു സമ്പാദന കേസ്: കെ ബാബുവിനെ എന്‍ഫോഴ്‌സമെന്റ് ചോദ്യം ചെയ്തു
എന്‍ഫോഴ്‌സമെന്റിന്റെ കൊച്ചിയിലെ ഓഫിസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.2001 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കെ ബാബവു. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദനം നടത്തിയെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ ബാബുവിനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. എന്‍ഫോഴ്‌സമെന്റിന്റെ കൊച്ചിയിലെ ഓഫിസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.2001 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കെ ബാബവു. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദനം നടത്തിയെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ ബാബുവിനെ എന്‍ഫോഴ്‌സമെന്റ് ചോദ്യം ചെയ്തതെന്നാണ് വിവരം. വിവിധ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്‍ഫോഴ്‌സമെന്റ് കെ ബാബുവില്‍ നിന്നും ചോദിച്ചറിഞ്ഞുവെന്നാണ് അറിയുന്നത്.