രേഖകളില്ലാതെ തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 44.88 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍
മംഗള എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശി സിദ്ദീഖില്‍ നിന്നുമാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച പണം പിടികൂടിയത്. മലപ്പുറം സ്വദേശിയായ അലവിക്കുട്ടി എന്നയാളുടെ നിര്‍ദ്ദേശപ്രകാരം സേലത്തു നിന്നും സേട്ടു എന്നയാളില്‍ നിന്നുമാണ് 44.88 ലക്ഷം രൂപ ശേഖരിച്ചതെന്ന് ചോദ്യംചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തിയതായി ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു
കൊച്ചി: രേഖകളില്ലാതെ തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 44.88 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍. മംഗള എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശി സിദ്ദീഖില്‍ നിന്നുമാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച പണം പിടികൂടിയത്. മലപ്പുറം സ്വദേശിയായ അലവിക്കുട്ടി എന്നയാളുടെ നിര്‍ദ്ദേശപ്രകാരം സേലത്തു നിന്നും സേട്ടു എന്നയാളില്‍ നിന്നുമാണ് 44.88 ലക്ഷം രൂപ ശേഖരിച്ചതെന്ന് ചോദ്യംചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തിയതായി ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സേട്ടുവില്‍ തായി ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പണം സ്വീകരിച്ചശേഷം അലവിക്കുട്ടിക്ക് പണം കൈമാറുന്നതിനായി നിരവധി ട്രെയിനുകളില്‍ പ്രതി യാത്ര ചെയ്തെന്നും ഇത് കുഴല്‍പ്പണ ഇടപാടാണെന്ന് സംശയിക്കുന്നതായും പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജരാക്കുമെന്നും ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആര്‍ പി എഫ് സ്പെഷ്യല്‍ സ്‌ക്വാഡിലെ സബ് ഇന്‍സ്പെക്ടര്‍ പി വി രാജു, ഹെഡ് കോണ്‍സ്റ്റബിള്‍ കെ ജി ജൂഡ്സണ്‍, കോണ്‍സ്റ്റബിള്‍ ജി വിപിന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.