സ്വാതന്ത്ര്യദിനാഘോഷം: കൊവിഡ് പോരാളികളും രോഗമുക്തരും പ്രത്യേക ക്ഷണിതാക്കള്‍

Update: 2020-08-14 06:57 GMT

കോട്ടയം: ജില്ലയിലെ കൊവിഡ് പ്രതിരോധത്തിനായി മാസങ്ങളായി പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകരുടെയും രോഗമുക്തി നേടിയവരുടെയും പ്രതിനിധികള്‍ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും.

കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ടി കെ ജയകുമാറും രോഗമുക്തരായ കോട്ടയം മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്‌സ് രേഷ്മ മോഹന്‍ദാസും കോട്ടയം ജനറല്‍ ആശുപത്രിയിലെ മെയില്‍ നഴ്‌സ് ആല്‍വിന്‍ ഐസക് ഏബ്രഹാമും ഇതില്‍ ഉള്‍പ്പെടുന്നു.

പട്ടിക ചുവടെ

ഡോക്ടര്‍മാര്‍

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ടി കെ ജയകുമാര്‍

കടനാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. യശോധരന്‍ ഗോപാലന്‍

പാറമ്പുഴ സാമൂഹികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ.റെക്‌സണ്‍ പോള്‍.

സ്റ്റാഫ് നഴ്‌സുമാര്‍

കോട്ടയം ജനറല്‍ ആശുപത്രിയിലെ സ്മിത മോനി

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രേഷ്മ മോഹന്‍ദാസ്

സാനിറ്റേഷന്‍ വര്‍ക്കര്‍മാര്‍

കോട്ടയം ജനറല്‍ ആശുപത്രിയിലെ ഗ്രേഡ് 2 അറ്റന്‍ഡന്റ് സ്മിത പീതാംബരന്‍

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സാനിറ്ററി വിഭാഗം എച്ച്ഡിഎസ് കെ ആര്‍ അശോകന്‍

പാരാ മെഡിക്കല്‍ ജീവനക്കാര്‍

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പിസിആര്‍ ലാബിലെ മോളിക്യുലാര്‍ ബയോളജിസ്റ്റ് എസ് സൂരജ്

കോട്ടയം ജനറല്‍ ആശുപത്രിയിലെ ഗ്രേഡ് 2 ലാബ് ടെക്‌നിഷ്യന്‍ അഖില്‍ കൃഷ്ണന്‍

കൊവിഡ് മുക്തരായവര്‍

കോട്ടയം ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആല്‍വിന്‍ ഐസക് ഏബ്രഹാം

രാമപുരം ഏഴാച്ചേരി വേരുപ്ലാക്കല്‍ അംബിക വര്‍ഗീസ്

കോട്ടയം മുട്ടമ്പലം കൊച്ചുപുളിമൂട്ടില്‍ ജോണ്‍സണ്‍ കെ സണ്ണി 

Tags:    

Similar News